കൊച്ചി•വീട്ടമ്മയെ തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്യുകയും വീട് കവര്‍ച്ച ചെയ്യുകയും ചെയ്ത സംഭവത്തിലെ മുഖ്യപ്രതി പോലീസ് വലയിലായി. കൊല്ലം മൈനാഗപ്പള്ളി കല്ലുവെട്ടാംകുഴി തെക്കേതിൽ വീട്ടിൽ അരുണി (29)നെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ നാസറിനായി പോലീസ് തെരച്ചില്‍ ശക്തമാക്കി.
തൈക്കൂടത്ത് താമസിക്കുന്ന വീട്ടമ്മയ്ക്കാണ് ഈ ദുര്‍വിധി നേരിടേണ്ടി വന്നത്. ഭര്‍ത്താവുമൊത്ത് വാടകവീട്ടില്‍ കഴിഞ്ഞിരുന്ന സുന്ദരിയായ വീട്ടമ്മയെ തങ്ങളുടെ പെണ്‍വാണിഭ സംഘത്തിന്റെ ഭാഗമാക്കാന്‍ അരുണ്‍ പദ്ധതിയിട്ടിരുന്നു. ഇതിനായി പലതവണ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. പിന്നീട് അരുണും നാസറും യുവതിയുടെ ഭര്‍ത്താവുമായി സൗഹൃദം സ്ഥാപിക്കുകയും സുന്ദരിയായ വീട്ടമ്മയെ വിട്ടു നൽകിയാൽ ലക്ഷങ്ങൾ സമ്പാദിക്കാമെന്നും വാഗ്ദാനം ചെയ്തു. എന്നാല്‍ ഭര്‍ത്താവ് വഴങ്ങിയില്ല. മദ്യപാനിയായ ഭര്‍ത്താവിനെ ആ രീതിയിലും സംഘം സ്വാധീനിക്കാൻ ശ്രമിച്ചു. എന്നാല്‍ ഇരുവരും വഴങ്ങാന്‍ കൂട്ടാക്കാതിരുന്നതോടെ ശത്രുതയായി.
കഴിഞ്ഞ ജനുവരി 29 ഭര്‍ത്താവ് ഇല്ലാത്ത സമയത്ത് വീട്ടിലെത്തിയ അരുണും നാസറും വാതിൽ തുറന്ന ഉടനെ അരുണും നാസറും അകത്തു കയറി വാതിൽ അടച്ചു. വീട്ടിലിരുന്ന് ഇരുവരും മദ്യപിക്കുകയും ചെയ്തു. തുടര്‍ന്ന് തോക്ക് ചൂണ്ടി വീട്ടമ്മയോട് നഗ്നയാകാന്‍ ആവശ്യപ്പെടുകയും ഇരുവരും മാറിമാറി ബലാത്സംഗം ചെയ്യുകയുമായിരുന്നു. രാത്രി ഇരുവരേയും കബളിപ്പിച്ച് പുറത്തിറങ്ങിയ വീട്ടമ്മ പോലീസ് സ്റ്റേഷനില്‍ അഭയം തേടുകയായിരുന്നു. സംഭവത്തിനു ശേഷം വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന അരുണിനെ കരുനാഗപള്ളിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
കൊലപാതകം, മോഷണം പീഡനം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് ഇപ്പോഴും ഒളിവില്‍ കഴിയുന്ന രണ്ടാംപ്രതി നാസര്‍.
Post Your Comments