ചെന്നൈ: ശശികലയുടെ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയാണ്. ഗവര്‍ണറെ വീണ്ടും കാണണമെന്ന് പറഞ്ഞ ശശികലയുടെ ആവശ്യം അംഗീകരിച്ചില്ല. ശശികലയെ കാണാന്‍ താല്‍പര്യമില്ലെന്നാണ് അറിയിച്ചത്. എഐഎഡിഎംകെ പ്രസീഡിയം ചെയര്‍മാന്‍ സെങ്കോട്ടെയ്യനാണ് ഇതറിയിച്ചത്.
മഹാബലിപുരത്തെ റിസോര്‍ട്ടിലുള്ള എംഎല്‍എമാരെ നേരില്‍ കാണുന്നതിന് ശശികല കൂവത്തൂരിലെത്തിയിരുന്നു. ഗവര്‍ണര്‍ കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചാല്‍ എംഎല്‍എമാരെയും കൂട്ടി അദ്ദേഹത്തെ കാണാനായിരുന്നു ശശികലയുടെ നീക്കം. എന്നാല്‍, ഗവര്‍ണര്‍ സമയം അനുവദിച്ചില്ല. തന്നെ പിന്തുണയ്ക്കുന്ന എംഎല്‍എമാര്‍ക്കൊപ്പം കാണാന്‍ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്തയച്ചിരുന്നു.
Post Your Comments