
ജെയ്പൂര്‍: നിരവധി കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന് പിടിയില്‍. റമീസ് എന്നയാളാണ് അറസ്റ്റിലായത്. 200 ഓളം കുട്ടികളെ വര്‍ഷങ്ങളായി ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. രാജസ്ഥാനിലെ ജെയ്പുരിലാണ് സംഭവം.
സ്കൂളുകളിലെ ആണ്‍കുട്ടികളെയാണ് ലൈംഗികമായി പീഡിപ്പിച്ചിരുന്നത്. പണം ആവശ്യപ്പെട്ടും ഭീഷണിപ്പെടുത്തിയുമാണ് പീഡനം നടത്തിയിരുന്നത്. മാതാപിതാക്കള്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. 20 കാരനെ ആറ് വര്‍ഷമായി റമീസ് പീഡിപ്പിച്ച് വരികയായിരുന്നു.
അധ്യാപകന്റെ ഭീഷണി ഭയന്ന് മകന് പീഡനം സഹിക്കുകയായിരുന്നെന്ന് മാതാപിതാക്കള്‍ പറഞ്ഞു. ഇയാളില്‍ നിന്ന് 50 ഓളം ആണ്‍കുട്ടികളുടെ ലൈംഗിക രംഗങ്ങള്‍ അടങ്ങിയ വീഡിയോ പോലീസ് കണ്ടെടുത്തു.
Post Your Comments