ചെന്നൈ: ചെന്നൈയിൽ നിർണായകമായ രാഷ്ട്രീയ കരുനീക്കങ്ങൾ സജീവമാകുന്നതിനിടെ ശശികല ക്യാമ്പിൽനിന്ന് കൂടുതൽ അംഗങ്ങൾ കൊഴിഞ്ഞു തുടങ്ങി. ഇന്ന് രാവിലെ തന്നെ AIADMK എം പി മാരായ ആർ സുന്ദരം(നാമക്കൽ). അശോക് കുമാർ (കൃഷ്ണഗിരി) എന്നിവർ കൂറ് മാറി ഓ പി എസ് പക്ഷത്തെത്തിയിട്ടുണ്ട്. പിന്നീട് വിദ്യാഭ്യാസ മന്ത്രി പാണ്ട്യരാജൻ ട്വിറ്ററിലൂടെ കൂറ് മാറ്റം പ്രഖ്യാപിച്ചു. ജനങ്ങളുടെ ഇഷ്ടപ്രകാരം പ്രവർത്തിക്കുമെന്ന് അദ്ദേഹം തന്റെ കുറിപ്പിൽ പറയുന്നു.
ശശികലയ്‌ക്കെതിരെ ജനവികാരം ശക്തമാവുന്ന സാഹജചര്യത്തിൽ ഇത് മുതലെടുത്ത് ശക്തിപ്രകടനം നടത്താൻ ഓ പി എസ് വിഭാഗം തീരുമാനിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരംമറീന ബീച്ചിൽ നടക്കുന്ന സമ്മേളനത്തിൽ പിന്ന്തുണയ്ക്കുന്നവർ പങ്കെടുക്കണമെന്ന് ഓ പി എസ് വിഭാഗം ആഹ്വാനം ചെയ്തു. ശക്തിപ്രകടനത്തിലേക്കെത്തിച്ചേരാൻ കൂറ് മാറിയെത്തിയ അംഗങ്ങളോടും പനീർസെൽവം ക്യാമ്പ് ആവശ്യപ്പെട്ടിട്ടുണ്ട്
Post Your Comments