ന്യൂഡല്‍ഹി• ഒരാളുടെ രാജ്യസ്നേഹത്തെ വിലയിരുത്താന്‍ ആര്‍ക്കും അവകാശമില്ലെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. രാജ്യം ഭരിക്കുന്ന സര്‍ക്കാരിന് പോലും അതിന് അവകാശമില്ലെന്നും ആര്‍.എസ്.എസ് സംഘചാലക് വ്യക്തമാക്കി.
പത്രപ്രവര്‍ത്തകനായ വിജയ് മനോഹര്‍ തിവാരിയുടെ മൈ ഫൈവ് ഇയേഴ്‌സ് ഓഫ് ഡിസ്‌കവറിങ് ഇന്ത്യ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശ സ്‌നേഹത്തിന് അതിന്റേതായ നിലനില്‍പ്പ് ഇല്ല. ഒരാള്‍ക്ക് മറ്റൊരാളുടെ ദേശസ്നേഹം വിലയിരുത്താന്‍ അവകാശമില്ല. അതിനി രാജ്യത്തെ നയിക്കുന്നവരായാലും – ഭാഗവത് പറഞ്ഞു.
അടുത്തിടെ ഇന്ത്യയിലെ എല്ലാവരും ഹിന്ദുക്കളാണെന്നും മുസ്ലിംകള്‍ ഭാരത മാതാവിനെ പൂജിക്കുന്നതില്‍ തെറ്റില്ലെന്നും ഭാഗവത് പറഞ്ഞത് വിവാദമായിരുന്നു. മധ്യപ്രദേശിലെ ബൈതുളില്‍ നടന്ന വിരാട് ഹിന്ദു സമ്മേളനത്തിനിടെയായിരുന്നു ഭാഗവതിന്റെ ഈ പരാമര്‍ശം.
Post Your Comments