കൊച്ചി• പണമിടപാടുമായി ബന്ധപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ അടക്കം 7 പേര് പിടിയിലായി. വെച്ചൂര്‍ സ്വദേശികളായ വികാസ്, അഖില്‍ എന്നിവരും ചേര്‍ത്തല സ്വദേശികളായ രാജേഷ്, പ്രമോദ്, സജിത്ത്, പ്രശാന്ത്, നീരജ് തുടങ്ങി ഏഴു പേരാണ് നെടുമ്പാശ്ശേരി പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞദിവസമാണ് സംഭവം. റെന്റ് എ കാര്‍ ഇടപാടില്‍ പണം തീർത്തു നല്‍കാത്തതിനാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്. പിടിവലിക്കിടെ യുവാവിന്റെ മടിയിലിരുന്ന നാല് വയസ്സുളള കുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞ ശേഷമാണ് സംഘം ഇയാളെ തട്ടിക്കൊണ്ടുപോയത്.
പ്രതികളെ ഇവരെ അങ്കമാലി കോടതിയില്‍ ഹാജരാക്കും. സംഭവത്തെക്കുറിച്ച് പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
Post Your Comments