NewsIndia

കാമുകന്‍ വിരാട് കോഹ്‌ലിയുടെ ചലച്ചിത്ര നിര്‍മാണം: നടി അനുഷ്‌ക ശര്‍മക്ക് പറയാനുള്ളത്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ വിരാട് കോഹ്‌ലിയുമായുള്ള നടി അനുഷ്‌ക ശര്‍മയുടെ പ്രണയം ലോകപ്രസിദ്ധമാണ്. അനുഷ്‌കയുടെ പുതിയ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ഇതിനിടയില്‍ ചിത്രം നിര്‍മിക്കുന്നത് കോഹ്ലിയാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. എന്നാല്‍ ഈ മാധ്യമറിപ്പോര്‍ട്ടിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി.
 
തന്റെ പുതിയ ചിത്രം ഫില്ലൗരി നിര്‍മിക്കുന്നത് വിരാട് കോഹ്ലിയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കെതിരേയാണ് നടി വിമര്‍ശനമുന്നയിച്ചത്. ഉറവിടങ്ങളെ ഉദ്ധരിച്ചു വാര്‍ത്ത നല്‍കുന്നവര്‍ സത്യം മനസിലാക്കാന്‍ ശ്രമിക്കണമെന്ന് ഇന്‍സ്റ്റഗ്രാമിലെഴുതിയ കുറിപ്പില്‍ അനുഷ്‌ക കുറ്റപ്പെടുത്തുന്നു. ഫോക്‌സ് സ്റ്റാര്‍ ഹിന്ദിയും ക്ലീന്‍ സ്റ്റേറ്റ് ഫിലിംസും ചേര്‍ന്നാണ് ഫില്ലൗരി നിര്‍മിക്കുന്നത്.
 
ചാനലുകളും വെബ്‌സൈറ്റുകളും പത്രങ്ങളും എന്തെങ്കിലും അവകാശപ്പെടുന്നതിനു മുന്പ് കാര്യങ്ങള്‍ മനസിലാക്കൂ. ഉറവിടങ്ങളെ ഉദ്ധരിച്ച് ഇത്തരം വ്യാജ വാര്‍ത്തകള്‍ നല്‍കുന്നതിലൂടെ എന്റെയും സഹപ്രവര്‍ത്തകരുടെയും അധ്വാനം അപമാനിക്കപ്പെടുകയാണ്- അനുഷ്‌ക വിമര്‍ശിച്ചു. അനുഷ്‌കയുടെയും സഹോദരന്റെയും ഉമസ്ഥതതയിലുള്ള നിര്‍മാണ കമ്പനിയാണ് ക്ലീന്‍ സ്റ്റേറ്റ് ഫിലിംസ്. അന്‍ഷായ് ലാല്‍ സംവിധാനം നിര്‍വഹിക്കുന്ന ഫില്ലൗരി അടുത്തമാസം 24നാണ് തീയറ്ററിലെത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button