ദുബായ്: സൗഹൃദ കൂട്ടയ്മയിലൂടെ വികസിപ്പിച്ചെടുത്ത യുഎഇയുടെ പുതിയ ഉപഗ്രഹം യാഥാര്‍ത്ഥ്യത്തിലേക്ക്. പുതിയ നാനോ ഉപഗ്രഹം ഇന്ത്യയില്‍ നിന്നും വിക്ഷേപിക്കും. നായിഫ്1 എന്നു പേരിട്ട ഉപഗ്രഹം ഈ മാസം 14നും 25നുമിടയില്‍ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്ന് ആകാശത്തേക്ക് കുതിക്കും.
മുഹമ്മദ് ബിന്‍ റാശിദ് ബഹിരാകാശ കേന്ദ്ര(എം.ബി.ആര്.എസ്.സി) ത്തിന്റെ മേല്‍നോട്ടത്തില്‍ അമേരിക്കന്‍ യൂനിവേഴ്സിറ്റി ഓഫ് ഷാര്‍ജയിലെ വിദ്യാര്‍ഥികളുടെ സഹകരണത്തോടെ തയ്യാറാക്കിയതാണ് ഉപഗ്രഹം. 1.1 കിലോയാണ് ഭാരമാണ് ഇതിനുള്ളത്. അമേച്വര്‍ റേഡിയോ തരംഗങ്ങള്‍ മുഖേന സന്ദേശങ്ങള്‍ അയക്കാനും സ്വീകരിക്കാനും കഴിയുന്ന ഉപഗ്രഹമാണിത്.
പ്രാരംഭ പരീക്ഷണങ്ങള്‍ പൂര്‍ണമായും വിജയകരമായി പൂര്‍ത്തിയാക്കി. ഊര്‍ജ, ആശയ വിനിമയ നിയന്ത്രണ സംവിധാനങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തുന്നതാണെന്നും എം.ബി.ആര്.എസ്.സി ഡയറക്ടര്‍ ജനറല്‍ യൂസുഫ് ഹമദ് അല്‍ ശൈബാനി വ്യക്തമാക്കി.
Post Your Comments