തിരുവനന്തപുരം: അട്ടപ്പാടിയിലെ ആദിവാസി ശിശുമരണത്തില്‍ പട്ടികജാതി പട്ടികവര്‍ഗ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി എ.കെ ബാലന്‍ നടത്തിയ പ്രസ്താവന ഏറെ വിവാദമായിരുന്നു. കുട്ടി മരിച്ചത് ഇടതുസര്‍ക്കാരിന്റെ കാലത്താണെങ്കിലും ആ ആദിവാസി സ്ത്രീ ഗര്‍ഭം ധരിച്ചത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തായിരുന്നു എന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശത്തിന്റെ ഉള്ളടക്കം.
മന്ത്രിയുടെ പ്രസ്താവനക്കെതിരേ വിമര്‍ശനം ശക്തമായതോടെ നിയമസഭയില്‍ അദ്ദേഹത്തിന് ഖേദപ്രകടനം നടത്തേണ്ടിവന്നു. ഇപ്പോള്‍ ലോ അക്കാദമി വിഷയത്തിലും സമാനമായ അഭിപ്രായവുമായി മന്ത്രി രംഗത്തെത്തിയതോടെ സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിനെതിരേ വിമര്‍ശനം ശക്തമായിരിക്കുകയാണ്. ലോകോളേജ് പ്രിന്‍സിപ്പാളായിരുന്ന ലക്ഷ്മി നായര്‍ ജാതി പേര് വിളിച്ചു കുട്ടികളെ അക്ഷേപിച്ചതും ദളിത് കുട്ടികളെകൊണ്ട് ഹോട്ടലില്‍ തറ തുടപ്പിച്ചതും ഈ സര്‍ക്കാരിന്റെ കാലത്തല്ല, കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തായിരുന്നു എന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. ഇതുസംബന്ധിച്ച് അബ്ദുല്‍ ലത്തീഫ് എന്നയാളുടെ വിമര്‍ശനം വായിക്കാം:
Post Your Comments