KeralaNews

കേരളത്തിലെ രണ്ട് ക്ഷേത്രങ്ങളില്‍ പൂജ നടത്തുന്നത് ബംഗാളി

പാലക്കാട്: കേരളത്തിലെ രണ്ട് ക്ഷേത്രങ്ങളില്‍ പൂജ നടത്തുന്നത് ബംഗാളി സ്വദേശി. എലവഞ്ചേരിതേവര്‍കുളം ശിവക്ഷേത്രം, നെന്മാറ വിത്തനശേരി അയ്യപ്പക്ഷേത്രം എന്നിവിടങ്ങളിലാണ് പശ്ചിമബംഗാള്‍ നദിയ ജില്ലയിലെ കൃഷ്ണനഗറില്‍ പരേതനായ കിത്തീസ് ദേവ്നാഥിന്റെ മകന്‍ ശങ്കര്‍ പൂജ ചെയ്യുന്നത്.

വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ മാത്രം തുറക്കാറുള്ള തേവർകുളം ശിവക്ഷേത്രത്തിൽ മൂന്ന് വർഷം മുൻപാണ് ശങ്കർ പൂജാരിയായി എത്തുന്നത്. പിന്നീട് ഈ ക്ഷേത്രം ദിവസവും തുറക്കാൻ തുടങ്ങി. ഇതിനോടൊപ്പം തന്നെ വിത്തനശേരി അയ്യപ്പക്ഷേത്രത്തിലും പൂജയും ശങ്കർ ഏറ്റെടുത്തു.

കുടുംബത്തിന്റെ പട്ടിണി മാറ്റാൻ മുംബൈയിൽ കുറേക്കാലം ജോലി ചെയ്ത ശങ്കർ 12 വര്‍ഷം
മുൻപാണ് പാലക്കാട്ടെത്തിയത്. രണ്ടു വര്‍ഷം പല ജോലിയും ചെയ്തു. പാലക്കാട് കല്‍പ്പാത്തി സ്വദേശി വിശ്വനാഥനെ പരിചയപ്പെട്ടതോടെയാണ് പൂജാരിയായത്. എലവഞ്ചേരിയിലെ ജ്യോതിഷിയും തന്ത്രിയുമായ ചന്ദ്രവാധ്യാര്‍ എന്ന ചെല്ലപ്പയ്യരെ വിശ്വനാഥന്‍ പരിചയപ്പെടുത്തി. പിന്നീട് അദ്ദേഹത്തിന്റെ കളത്തില്‍ കൃഷിപ്പണിയുമായി കഴിഞ്ഞു. ഒപ്പം പൂജാവിധികളും പഠിച്ചു. വൈഷ്ണവ വിശ്വാസികളായ ശങ്കറിന്റെ കുടുംബാംഗങ്ങളും ക്ഷേത്ര പൂജാരികളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button