ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചേരിനിവാസികള്‍ക്ക് ഫ്‌ളാറ്റുകള്‍ നിര്‍മിച്ചു നല്‍കിയ ആം ആദ്മി സര്‍ക്കാര്‍ പദ്ധതിയുടെ ഉദ്ഘാടനം സംബന്ധിച്ച പരസ്യപ്രചാരണത്തിന് കോടികള്‍ ചെലവഴിച്ചത് വിവാദമാകുന്നു. സംസ്ഥാന സര്‍ക്കാരിന്റെ മഹത്തായ പദ്ധതി എന്നാണ് പ്രചാരണം. പക്ഷേ കേന്ദ്രസര്‍ക്കാരിന്റെ ചേരി വികസനത്തിനുള്ള പണം ഉപയോഗിച്ചാണ് ഡല്‍ഹി അര്‍ബന്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ 350 ഫ്‌ളാറ്റുകള്‍ നിര്‍മിച്ചു നല്‍കിയത്.
ചേരിനിവാരണവും ഭവനപദ്ധതികളും സമയക്രമത്തില്‍ നടപ്പാക്കുന്ന മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൊട്ടിഘോഷിക്കാന്‍ മാത്രം ആം ആദ്മി സര്‍ക്കാര്‍ കാര്യമായി ഒന്നും ചെയ്തിട്ടില്ലെന്ന ആക്ഷേപവും ശക്തമാണ്. ഫ്‌ളാറ്റ് ദാനം സംബന്ധിച്ച പത്രപരസ്യങ്ങള്‍ക്കു മാത്രം കോടികളാണ് ചെലവഴിച്ചത്. ഈ തുക കൂടി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാമായിരുന്നില്ലേ എന്ന വിമര്‍ശനവും ശക്തമാണ്.
Post Your Comments