KeralaNews

പ്രണയിച്ച് വിവാഹം കഴിച്ച ആന്‍ മരിയയുടെ മരണം : ആത്മഹത്യാക്കുറിപ്പുകള്‍ കണ്ടെടുത്തു

കണ്ണൂര്‍•വീട്ടുകാരുടെ എതിര്‍പ്പ് വകവയ്ക്കാതെ ബസ് ഡ്രൈവറെ പ്രണയിച്ച് വിവാഹം കഴിച്ച് നാലാം മാസം ജീവനൊടുക്കിയ വിദ്യാര്‍ത്ഥിനി ആന്‍ മരിയ (18) യുടെ ആത്മഹത്യാക്കുരിപ്പുകള്‍ കണ്ടെടുത്തു. പൂപ്പറമ്പിലെ ഭർതൃവീട്ടിൽ നടത്തിയ പരിശോധനയിലാണു രണ്ട് ആത്മഹത്യക്കുറിപ്പുകൾ കുടിയാൻമല പൊലീസ് കണ്ടെടുത്തത്. രണ്ടു കുറിപ്പുകളിൽ ഒന്ന് അമ്മയ്ക്കും മറ്റൊന്നു ഭർത്താവ് സുബിനുമാണ്.

പൈസക്കരി ദേവമാത കോളജിലെ ഒന്നാം വർഷ ബിബിഎ വിദ്യാർഥിനിയായ നിടുവാലൂർ സ്വദേശി ആൻമരിയ രണ്ടു ദിവസം ഭതൃവീട്ടില്‍ വച്ച് വിഷംകഴിച്ച നിലയില്‍ കണ്ടെത്തിയത്. കുറിപ്പുകൾ ആന്മരിയ തന്നെ എഴുതിയതാണോ എന്നുള്ള പരിശോധന പൊലീസ് തുടരുകയാണ്. സൈബർ സെല്ലിന്റെ സഹായത്തോടെ വിശദമായ പരിശോധനയും നടത്തുന്നുണ്ട്.

ആരേയും കുറ്റപ്പെടുത്തുന്നില്ല. തെറ്റു പറ്റിയത് എനിക്കാണ്.’ എന്ന് തുടങ്ങുന്ന അവസാനകുറിപ്പില്‍ എജീവിതത്തിലെ പ്രതീക്ഷകൾ പൂർണ്ണമായും അസ്തമിച്ച ഒരു ഭാര്യയുടെ അവസ്ഥ ചൂണ്ടിക്കാണിക്കുന്നതായിരുന്നു പിന്നീടുള്ള വരികൾ. സ്വർഗ്ഗം ആകുമെന്ന് കരുതിയ ഭർതൃവീട് നരകമായെന്നും കുറിപ്പില്‍ പറയുന്നുണ്ട്.

മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന വീട്ടുകാരുടെ പരാതിയെ തുടർന്നു ഭർത്താവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തിരുന്നു. വെള്ളിയാഴ്‌ച്ചയാണ് ഭർതൃവീട്ടിൽ വച്ച് വിഷം അകത്തു ചെന്ന നിലയിൽ ആന്മരിയയെ കണ്ടെത്തിയത്. ഉടൻതന്നെ കോഴിക്കോട് മിംസിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച വൈകിട്ടോടെ മരിക്കുകയായിരുന്നു. മകളുടെ മരണത്തിൽ സംശയം തോന്നിയ മാതാവ് ആനി പൊലീസിൽ പരാതി നൽകിയിരുന്നു. സുബിന്റെ കുടുംബാംഗങ്ങളുടെയും ആന്മരിയയുടെ സഹപാഠികളുടെയും മൊഴി പൊലിസ് രേഖപ്പെടുത്തി. തളിപ്പറമ്പ് ഡി.വൈ.എസ്‌പി കെ.വി വേണുഗോപാലിന്റെ നിർദ്ദേശാനുസരണം കുടിയാന്മല എസ്.ഐ വിപിൻ കുമാർ ഭർത്താവ് സുബിനെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിൽ എടുത്ത ഭർത്താവിനെ രണ്ടു ദിവസത്തിനു ശേഷം ഹാജരാകണമെന്ന നിർദേശം നൽകി വിട്ടയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button