KeralaNews

വി വി രാജേഷ് നിരാഹാരം അവസാനിപ്പിക്കുമ്പോൾ കെ .സുരേന്ദ്രന് പറയാനുള്ളത് ഒറ്റു കൊടുത്തവരെ കുറിച്ച്

 

തിരുവനന്തപുരം: വിദ്യാർത്ഥി സമരം ഒത്തുതീർപ്പായ സാഹചര്യത്തിൽ ലോ കോളേജ് വിഷയത്തിൽ നൂറുകണക്കിന് അനുയായികളുടെ സാന്നിധ്യത്തില്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ നാരങ്ങാനീര് നൽകി ബിജെ പി സംസ്ഥാന സെക്രട്ടറി വി വി രാജേഷിന്റെ നിരാഹാര സമരം അവസാനിപ്പിച്ചു.തുടർന്ന് നടന്ന പ്രസംഗത്തിൽ കെ സുരേന്ദ്രൻ എസ എഫ് ഐയെ രൂക്ഷമായി വിമർശിച്ചു.

ഒരാഴ്ച മുന്‍പ് സമരം വിജയിച്ചുവെന്ന് അവകാശപ്പെട്ടിരുന്നവര്‍ എന്തിനാണ് ഈ ഒത്തുതീര്‍പ്പ് വ്യവസ്ഥയില്‍ ഒപ്പിട്ടതെന്ന് കെ. സുരേന്ദ്രന്‍ ചോദിച്ചു.എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും ഇല്ലാതെയാണ് ഈ സമരം വിജയിപ്പിച്ചിരിക്കുന്നതെന്നും സമരത്തെ പാതിവഴിയിൽ ഒറ്റുകൊടുത്തവരെ ജനം തിരിച്ചറിഞ്ഞുവെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

വിരുദ്ധ രാഷ്ട്രീയ നിലപാട് ഉള്ളവർ പോലും ഒത്തുപോയപ്പോൾ സർക്കാർ ഈ സമരത്തെ എന്തുവില കൊടുത്തും പൊലീസിനെ ഉപയോഗിച്ച് ചോരയില്‍ മുക്കിക്കൊല്ലാനുളള ശ്രമമാണ് നടത്തിയതെന്നും സുരേന്ദ്രൻ പറഞ്ഞു.വിദ്യാർത്ഥികൾക്ക് അംഗീകരിക്കാൻ കഴിയുന്ന തരത്തിലുള്ള തീരുമാനം ഉണ്ടാവുന്നതുവരെ ബിജെപി അവരോടൊപ്പം ഉണ്ടാവും എന്ന വാക്കു പാലിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു..

shortlink

Related Articles

Post Your Comments

Related Articles


Back to top button