തിരുവനന്തപുരം: ലക്ഷ്മിനായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സമരം തുടരുന്നതിനിടെ ലോ അക്കാദമി പുതിയ പ്രിന്‍സിപ്പലിനെ തേടുന്നു.
പുതിയ പ്രിന്‍സിപ്പലിനെ ആവശ്യമുണ്ടെന്നു കാട്ടി ലോ അക്കാദമി ഡയറക്ടര്‍ എന്‍.നാരായണന്നായരാണ് പരസ്യം നല്‍കിയിരിക്കുന്നത്. ലക്ഷ്മിനായരെ അഞ്ചുവര്‍ഷത്തേക്ക് ലോ അക്കാദമിയില്‍നിന്നും മാറ്റിനിര്‍ത്താന്‍ നേരത്തെ മാനേജ്മെന്റ് തീരുമാനിച്ചിരുന്നു. വൈസ് പ്രിന്‍സിപ്പലിന് പകരം ചുമതല നല്‍കിയെങ്കിലും അദ്ദേഹത്തിനു പ്രിന്‍സിപ്പല്‍ ആകാനുള്ള യോഗ്യത ഇല്ലെന്നു കണ്ടെത്തിയിരുന്നു.
Post Your Comments