IndiaNews

പനീർ സെൽവം വഞ്ചകൻ , ജയലളിതയുടെ മരണത്തിലെ അന്വേഷണത്തെ പറ്റി ശശികലയുടെ പ്രതികരണം

ചെന്നൈ; പനീർ സെൽവം വഞ്ചകൻ എന്ന് ശശികല. തനിക്കു 131 എം എൽ എ മാരുടെ പിന്തുണ ഉള്ളതായി ശശികല അവകാശപ്പെട്ടു. പനീർ സെൽവത്തിന്റെ ലക്‌ഷ്യം മുഖ്യമന്ത്രി പദം ആണെന്ന് ശശികല ആരോപിച്ചു.വിമത സ്വരം ഉയര്‍ത്തിയ പനീര്‍സെല്‍വം ഉള്‍പ്പെടെ മൂന്നു എംഎല്‍എമാര്‍ മാത്രമാണ് യോഗത്തിന് എത്താതിരുന്നത്. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 117 എംഎല്‍എമാരുടെ പിന്തുണ ഉണ്ടെന്നാണ് ശശികല മാധ്യമങ്ങളോട് പറഞ്ഞത്.

പാര്‍ട്ടിയിലെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്കു പിന്നില്‍ ഡിഎംകെ ആണെന്നും പനീര്‍സെല്‍വം പാര്‍ട്ടിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്നും അവർ ആരോപിച്ചു.ജയലളിതയുടെ മരണം അന്വേഷിക്കേണ്ടതില്ല. അന്വേഷിച്ചാല്‍ അത് അമ്മയ്ക്ക് അപമാനകരമാണെന്ന് ശശികല പറഞ്ഞു.പനീര്‍സെല്‍വത്തിന്റെ തെറ്റായ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയെന്നത് തന്റെ കടമയാണ് എന്നും അവർ കൂട്ടിച്ചേർത്തു.പനീര്‍സെല്‍വത്തെ നിര്‍ബന്ധിപ്പിച്ച്‌ രാജിവയ്പ്പിച്ചിട്ടില്ലെന്നും ശരിയായ ഒരു അണ്ണാ ഡിഎംകെ പ്രവര്‍ത്തകന്‍ ഒരിക്കലും പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിക്കില്ലെന്നും അവർ പറഞ്ഞൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button