വത്തിക്കാന്‍: മതങ്ങള്‍ക്കെതിരയുള്ള ചൂഷണങ്ങള്‍ക്കെതിരെ പ്രതികരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. മ്യാന്‍മറില്‍ റോഹിങ്ക്യ മുസ്ലിങ്ങള്‍ നേരിടുന്ന മനുഷ്യാവകാശലംഘനങ്ങളെയും ക്രൂരതകളെയും കുറിച്ച് സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.
അവരുടെ സംസ്‌കാരങ്ങളിലും മുസ്ലിം വിശ്വാസത്തിലും ജീവിക്കാന്‍ ആഗഹിക്കുന്നു എന്ന കാരണത്താലാണ് റോഹിങ്ക്യകള്‍ ആക്രമിക്കപ്പെടുന്നത്. റോഹിങ്ക്യകള്‍ക്കെതിരെയുള്ള സുരക്ഷാസേനയുടെ ക്രൂരതകള്‍ അവസാനിപ്പിക്കാന്‍ ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇപ്പോഴും ക്രൂരത തുടരുകയാണ്. കഴിഞ്ഞ ഒക്ടോബറിലാണ് വടക്കന്‍ റാഖിന്‍ സ്റ്റേറ്റിലെ റോഹിങ്ക്യകള്‍ക്കെതിരെ സൈനിക നടപടികള്‍ തുടങ്ങിയത്.
വംശശുദ്ധീകരണമാണ് റോഹിങ്ക്യകളെ ഉന്മൂലനം ചെയ്യുക എന്നതിലൂടെ മ്യാന്‍മര്‍ സൈന്യം ലക്ഷ്യമിട്ടതെന്നും പറയുന്നു.
Post Your Comments