സംസ്ഥാനത്തു വ്യാജ സൗന്ദര്യവർധക ഉൽപന്നങ്ങൾ ഉപയോഗിച്ചു ചർമരോഗങ്ങൾ ബാധിക്കുന്നവരുടെ എണ്ണം ഏറുന്നതായി റിപ്പോർട്ട്. ഇതിനെതിരെ കേസുകൾ റജിസ്റ്റർ ചെയ്ത പശ്ചാത്തലത്തിൽ സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗം പരിശോധനകൾ തുടങ്ങി. നാലു കോടി രൂപയുടെ സൗന്ദര്യവർധക വസ്തുക്കൾ സംസ്ഥാനത്തു വിൽക്കുന്നുണ്ട്. ഇവയിൽ പകുതിയോളം വ്യാജമാണെന്നാണ് സൂചന.
പ്രമുഖ ബ്രാൻഡുകളുടെ തനിപ്പകർപ്പായി പുറത്തിറക്കുന്ന ക്രീമുകളും പൗഡറുകളും വ്യാപകമാണ്. ഇവയാണ് ഇക്കൂട്ടത്തിൽ വില്ലന്മാർ. മുംബൈ, ഡൽഹി, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുമല്ലാതെ ചൈനയിൽ നിന്നുവരെ ഇത്തരം ഉൽപ്പന്നങ്ങൾ എത്തുന്നുണ്ട്. സൗന്ദര്യ വർധനയ്ക്കു കഴിക്കാനുള്ള ഗുളികയും ചൈനയിൽ നിന്നും വരുന്നുണ്ട്. സംസ്ഥാനത്തു നിലവിൽ 48,000 ബ്യൂട്ടിപാർലറുകളുണ്ടെന്നാണു ഡ്രഗ്സ് കൺട്രോൾ വിഭാഗം കണ്ടെത്തിയിരിക്കുന്നത്. ഇവയിൽ പലതിലും ഇത്തരം നിലവാരം കുറഞ്ഞ ഉൽപ്പന്നങ്ങളാണ് ഉപയോഗിക്കുന്നത്.
Post Your Comments