
2017 മോഡൽ പൾസർ എൻഎസ് 200 ബജാജ് പുറത്തിറക്കി. ബിഎസ് 4 നിലവാരമുള്ള എൻജിനുമായാണ് പുതിയ പൾസർ എൻഎസ് 200 നിരത്ത് കീഴടക്കാൻ എത്തുന്നത്. സ്ട്രീറ്റ് ഫൈറ്റര്‍ ശ്രേണിയില്‍ പെടുന്ന എൻഎസ്സ് 200ന് എഞ്ചിന്‍ നിലവാരത്തിലൊഴികെ മറ്റു മാറ്റങ്ങളൊന്നും കമ്പനി വരുത്തിയിട്ടില്ല. അപ്രതീക്ഷിതമായി നേരത്തെ എൻഎസ് 200നെ നിരത്തിൽ നിന്ന് പിൻ വലിച്ചെങ്കിലും കൂടുതല്‍ സ്റ്റൈലിഷായി പുതിയ പതിപ്പ് പുറത്തിറക്കുമെന്ന് ബജാജ് ഓട്ടോ അറിയിച്ചിരുന്നു.
പരിഷ്കരിച്ച 199.5 സിസി ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ ഫോര്‍ സ്ട്രോക്ക് എഞ്ചിന്‍ 500 ആര്‍പിഎമ്മില്‍ 23.52 ബിഎച്ച്‌പി കരുത്തും 8000 ആര്‍പിഎമ്മില്‍ പരമാവധി 18.3 എന്‍എം ടോര്‍ക്കും നൽകുന്നു. കൂടാതെ ഡ്യുവല്‍ ടോണ്‍ ബോഡി കളര്‍ എൻഎസ് 200നെ കൂടുതൽ സുന്ദരനാക്കുന്നു.
17 ഇഞ്ച് അലോയി വീല്‍, ഓട്ടോമാറ്റിക് ഹെഡ്ലാംപ് ഓണ്‍, സ്പ്ലിറ്റ് സീറ്റ് എന്നിവയാണ് മറ്റു പ്രത്യേകതയെങ്കിലും എബിഎസ്സ് (ആന്റി ലോക്കിങ് ബ്രേക്കിങ് സിസ്റ്റം) നല്‍കാതിരുന്നത് പോരായ്മയായി വേണം കാണാൻ. റെഡ്-ഗ്രേ, ബ്ലാക്ക്-ഗ്രേ, വൈറ്റ്-ഗ്രേ എന്നീ മൂന്ന് നിറങ്ങളിലാണ് എൻഎസ്സ് വിപണിയിൽ ലഭ്യമാകുക. 96,453 രൂപ ഡല്‍ഹി എക്സ്ഷോറൂം വില വരുന്ന എൻ എസ്സ് 200 ന് യമഹ എഫ് സ്സി 25, ടിവിഎസ് അപ്പാച്ചെ ആർ ടി ആർ 200 എന്നിവരായിരിക്കും നിരത്തിലെ മുഖ്യ എതിരാളികൾ.
Post Your Comments