കരുത്തു കുറച്ച കുഞ്ഞൻ പൾസറുമായി ബജാജ്. പള്‍സര്‍ 135യുടെ എൻജിൻ കരുത്തു കുറച്ച് പള്‍സര്‍ 125നെ യാണ് കമ്പനി അവതരിപ്പിച്ചത്. 2019 ഏപ്രില്‍ മുതല്‍ 125 സിസിക്ക് മുകളില്‍ ശേഷിയുള്ള ബൈക്കുകളില്‍ എബിഎസ് ബ്രേക്കിംങ് സംവിധാനവും സ്‌കൂട്ടറുകളില്‍ കോംമ്പി ബ്രേക്കിംങ് സംവിധാനവും ഉറപ്പാക്കണമെന്ന നിയമം നടപ്പാകുന്നതിന് മുന്നോടിയായാണ് പള്‍സര്‍ 135-ല്‍ നിന്ന് 125 സിസി ആകുന്നത്.
135 സിസി പള്‍സര്‍ എബിഎസ് സംവിധാനത്തോടെ പുറത്തിറക്കുന്നത് വാഹനത്തിന്റെ ഉത്പാദന ചിലവ് ഉയരാന്‍ കാരണമാകും. അതിനാൽ വാഹനത്തിന്റെ വില വീണ്ടും ഉയര്‍ത്തുന്നത് വില്‍പ്പനയെ പ്രതികൂലമായി ബാധിക്കുമെന്നുള്ള വിലയിരുത്തലിനെ തുടര്‍ന്നാണ് എന്‍ജിന്‍ ശേഷി കുറച്ചതെന്നാണ് റിപ്പോർട്ട്.
200 എന്‍എസിന്റെ മാതൃകയിലാണ് പുതിയ പള്‍സര്‍ 125 എത്തുക.മാറ്റ് ഫിനീഷിങ്ങിലുള്ള ഡുവല്‍ ടോണ്‍ ബോഡി കളറും, ഗ്രാഫിക്‌സും ബൈക്കിനെ കൂടുതൽ സുന്ദരനാക്കുന്നു. 124.4 സിസി ഡിടിഎസ്-ഐ എന്‍ജിൻ 12 ബിഎച്ച്പി കരുത്തും 11 എന്‍എം ടോര്‍ക്കും ഉൽപാദിപ്പിക്കും. മുന്‍ മോഡലില്‍ നല്‍കിയിരുന്ന അഞ്ച് സ്പീഡ് ഗിയര്‍ ബോക്‌സ് പള്‍സര്‍ 125-ലും ലഭ്യമാക്കും.
Post Your Comments