കണ്ണൂര്‍• വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് ബസ് ഡ്രൈവറെ പ്രണയിച്ച് വിവാഹം കഴിച്ച പെണ്‍കുട്ടി നാലാംമാസം ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കോളജ് വിദ്യാർഥിനിയായിരുന്ന നിടുവാലൂർ സ്വദേശി ആൻമരിയ (18) യുടെ മരണവുമായി ബന്ധപ്പെട്ടാണ് പൂപ്പറമ്പ് സ്വദേശിയും ബസ് ഡ്രൈവറുമായ ഭര്‍ത്താവിനെ കുടിയാൻമല എസ്.ഐ കസ്റ്റഡിയിലെടുത്തത്.
പൈസക്കരി ദേവമാതാ കോളജിലെ ഒന്നാം വർഷം ബി.ബി.എ വിദ്യാർഥിനിയായിരുന്ന ആൻമരിയ നാല് മാസം മുന്‍പാണ് വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് ബസ് ഡ്രൈവറായ യുവാവിനെ വിവാഹം കഴിച്ചത്.
വെള്ളിയാഴ്ച പൂപ്പറമ്പിലെ ഭർതൃവീട്ടിൽ വച്ച് വിഷം അകത്തു ചെന്ന നിലയിൽ കണ്ടെത്തിയ ആന്‍ മരിയയെ കോഴിക്കോട് മിംസിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച വൈകിട്ടോടെ മരിക്കുകയായിരുന്നു.
മകളുടെ മരണത്തിൽ സംശയം തോന്നിയ മാതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. ഭർത്താവിന്റെ വീട്ടുകാരെ പൊലീസ് ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. മരിച്ച ആൻമരിയയുടെ കൂട്ടുകാരികളിൽ നിന്നും പൊലീസ് മൊഴിയെടുത്തിട്ടുണ്ട്. തളിപ്പറമ്പ് തഹസിൽദാർ നാദിർഷാൻ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ചേരൻകുന്ന് സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിയില്‍ സംസ്കരിച്ചു.
Post Your Comments