KeralaNews

കേരളത്തിലെ യുവജനങ്ങള്‍ക്ക് തിരിച്ചടി; പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ നീക്കം

തിരുവനന്തപുരം: തൊഴില്‍രഹിതരായ നിരവധി യുവജനങ്ങളുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി നല്‍കി പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചു. സര്‍ക്കാര്‍ സര്‍വീസിലെ പെന്‍ഷന്‍ പ്രായം 56 ല്‍ നിന്ന് 57 ആയി ഉയര്‍ത്താനാണ് ആലോചിക്കുന്നത്. ഇതിന്റെ മുന്നോടിയായി ഏപ്രില്‍ ഒന്ന് മുതല്‍ വിവിധ മാസങ്ങളിലായി വിരമിക്കേണ്ട സര്‍ക്കാര്‍ ജീവനക്കാരെയും അദ്ധ്യാപകരെയും 2018 മാര്‍ച്ച് 31വരെ തുടരാന്‍ അനുവദിക്കണമെന്ന് ധനവകുപ്പ് സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു.

വിരമിക്കല്‍ ഏകീകരണ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുന്ന പക്ഷം പെന്‍ഷന്‍ പ്രായം 57 ആയി ഉയരും. സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണു പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് എന്നാണ് വിശദീകരണം. 2012 മേയ് മാസത്തിന് ശേഷം ഏറ്റവുമധികം പേര്‍ വിരമിക്കാന്‍ പോകുന്നത് വരുന്ന മേയ് മാസത്തിലാണെന്നതുകൂടി കണക്കിലെടുത്താണ് വിരമിക്കല്‍ ഏകീകരണത്തിന് ധനവകുപ്പിന്റെ നിര്‍ദ്ദേശം. 2011ല്‍ അന്നത്തെ വി.എസ് സര്‍ക്കാര്‍ ഇതുപോലെ വിരമിക്കല്‍ ഏകീകരണം നടപ്പാക്കിയപ്പോള്‍, 55വയസില്‍ വിരമിക്കേണ്ടിയിരുന്ന ഭൂരിഭാഗം ജീവനക്കാരുടെയും വിരമിക്കല്‍ പ്രായം ഫലത്തില്‍ 56 ആയി ഉയര്‍ന്നിരുന്നു. തുടര്‍ന്നുവന്ന യു.ഡി.എഫ് സര്‍ക്കാര്‍ വിരമിക്കല്‍ ഏകീകരണം എടുത്തു കളയുകയും പെന്‍ഷന്‍പ്രായം 56 ആക്കി നിജപ്പെടുത്തുകയും ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button