പൂനെ: ഐ.ടി ടെക്കായ, മലയാളി യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്കു നേരെ തൃപ്തി ദേശായിയുടെയും സംഘത്തിന്റെയും ആക്രമണം.കോടതിയില്‍വച്ച് തൃപ്തി ദേശായിയുടെ നേതൃത്വത്തിലുള്ള ഭൂമാതാ ബ്രിഗേഡ് പ്രവര്‍ത്തകരാണ് പ്രതിയെ ആക്രമിച്ചത്. ഇന്‍ഫോടെക്ക് പാര്‍ക്കിലെ ഒന്‍പതാം നിലയില്‍, ജനുവരി 29ന് കംപ്യൂട്ടര്‍ കേബിളു കൊണ്ട് കഴുത്തില്‍ കുരുക്കിട്ട നിലയിലാണ് രാത്രി എട്ടു മണിയോടെ രസീലയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ഓഫീസിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ്, ഓഫീസിലെ സെക്യൂരിറ്റി ജീവനക്കാരന് ബാബെന്‍ സൈക്യയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.പ്രതി ബാബന്‍ സൈക്കിയയെ കോടതി റിമാന്‍ഡ് ചെയ്തു.
Post Your Comments