ചെന്നൈ: പനീര്‍ശെല്‍വത്തിന്റെ പെട്ടെന്നുണ്ടായ രാജി തമിഴ് രാഷ്ട്രീയത്തെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ശശികലയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യത്തിനെതിരെ പലരും രംഗത്തുണ്ട്. തമിഴ് രാഷ്ട്രീയത്തില്‍ വന്‍ പൊട്ടിത്തെറിയാണ് ഉണ്ടാകുന്നത്.
തന്നെ നിര്‍ബന്ധിച്ച് രാജിവെപ്പിക്കുകയായിരുന്നുവെന്ന് പനീര്‍ശെല്‍വം വെളിപ്പെടുത്തി. താന്‍ അറിയാതെയാണ് എംഎല്‍എമാരുടെ യോഗം വിളിച്ച് ചേര്‍ത്ത് ശശികലയെ മുഖ്യമന്ത്രിയായി തീരുമാനിച്ചതെന്ന് അദ്ദേഹം പറയുന്നു. ജനങ്ങള്‍ താന്‍ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നെങ്കില്‍ താന്‍ അതിനു തയ്യാറാണെന്നും പനീര്‍ശെല്‍വം പറഞ്ഞു.
Post Your Comments