NewsIndiaInternational

ചൈനയും പാകിസ്ഥാനും എത്ര മിസൈൽ പരീക്ഷിച്ചാലും നേരിടാനുള്ള ശക്തി ഇന്ത്യക്കുണ്ടെന്ന് ഇന്ത്യൻ ശാസ്ത്രജ്ഞർ

 

ഇന്ത്യക്കുള്ള മുന്നറിയിപ്പായി ചൈനയും പാകിസ്ഥാനും നിരവധി മിസൈലുകൾ അടുത്തയിടെ പരീക്ഷിച്ചിരുന്നു.കഴിഞ്ഞ ദിവസം ചൈനയും മധ്യദൂര ബാലിസ്റ്റിക് മിസൈലുകൾ പ്രദർശിപ്പിച്ച് അഭ്യാസ പ്രകടനം നടത്തിയിരുന്നു.1000 കിലോമീറ്റർ ദൂരപരിധിയുള്ള ഡിഎഫ്–16 മിസൈലുകളുടെ അഭ്യാസദൃശ്യങ്ങൾ പീപ്പിൾസ് ലിബറേഷൻ ആർമിയാണ് പുറത്തുവിട്ടത്. എന്നാൽ ഇതിലൊന്നും ഇന്ത്യയ്ക്ക് ഭയപ്പെടേണ്ടതില്ലെന്നാണ് ഇത്തരം വെല്ലുവിളികളെ അതിജീവിക്കാനുള്ള സൈനിക ശേഷി ഇന്ത്യയ്ക്കുണ്ടെന്ന് തന്നെയാണ് പ്രതിരോധരംഗത്തെ മുതിർന്ന ശാസ്ത്രജ്ഞന്മാർ പറയുന്നത്.

പാക്ക്, ചൈന മിസൈലുകളെ അതിർത്തിയിൽ വെച്ചു തന്നെ തകര്‍ക്കാന്‍ ഇന്ത്യന്‍ മിസൈല്‍ പ്രതിരോധ സംവിധാനത്തിനാകും. രണ്ട് ഘട്ടങ്ങളുള്ള മിസൈല്‍ പ്രതിരോധ സംവിധാനമാണ് ഇന്ത്യക്കുള്ളത്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ മാത്രം പത്തു തവണ എഎഡി സംവിധാനം ഏഴ് തവണ വിജയകരമായി ഇന്ത്യ പരീക്ഷിച്ചു കഴിഞ്ഞു.എങ്കിലും പാക്കിസ്ഥാന്റെയും ചൈനയുടെയും ഈ നീക്കം ഇന്ത്യയുടെ പ്രതിരോധ രംഗത്തെ ഭാവിയിൽ കൂടുതല്‍ മെച്ചപ്പെട്ട പ്രതിരോധ സംവിധാനങ്ങള്‍ തീര്‍ക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചേക്കുമെന്നാണ് ശാസ്ത്രജ്ഞന്മാരുടെ വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button