ന്യൂഡൽഹി: കണ്ണൂരിലടക്കം അരങ്ങേറുന്ന രാഷ്ട്രീയ ആക്രമങ്ങൾ അവസാനിപ്പിക്കുന്നതിന് കേദ്രസർക്കാർ ഇടപെടണമെന്ന് ബി ജെ പി കേരള നേതാക്കൾ. കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള സംഘം ഈ ആവശ്യം ഉന്നയിച്ച് ഇന്ന് കേന്ദ്ര മന്ത്രി രാജ്നാഥ് സിംഗിനെ കണ്ടു. സി പി എമ്മിന്റെ നേതൃത്വത്തിൽ കണ്ണൂരിൽ നടക്കുന്ന കൊലപാതക പരമ്പരകൾ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തും.
സിപിഎമ്മിന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ നടക്കുന്ന അതിക്രൂര ആക്രമണങ്ങള്‍ ജനാധിപത്യത്തിന് വിരുദ്ധമാണ്. രാഷ്ട്രീയമായ അഭിപ്രായ വത്യാസങ്ങളുണ്ടാകാമെങ്കിലും എതിരാളികളെ കൊലക്കത്തിക്കിരയാക്കുന്നത് അംഗീകരിക്കില്ല. മാര്‍ക്സിസ്റ്റ് ക്രൂരതയുടെ ഏറ്റവും വലിയ കേന്ദ്രമാണ് കണ്ണൂരെന്നും അമിത് ഷാ ചൂണ്ടിക്കാട്ടിയിരുന്നു.
Post Your Comments