കൊച്ചി: കൊച്ചി വല്ലാര്‍പാടത്ത് മൂന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച സിപിഐഎം നേതാവ് ഒളിവില്‍. സിപിഎം വല്ലാര്‍പാടം ലോക്കല്‍ കമ്മിറ്റി അംഗം ഷാഖിയാണ് ഒളിവില്‍ പോയത്. കേസിനെ തുടര്‍ന്ന് ഇയാളെ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗത്വത്തില്‍നിന്ന് പുറത്താക്കി. നേരത്തെ ബ്രാഞ്ച് സെക്രട്ടറി സ്‌ഥാനം വഹിച്ചിരുന്ന ഇയാളെ സമാനമായ കേസിനെ തുടര്‍ന്ന് പാര്‍ട്ടി നീക്കിയിരുന്നു.
എല്‍.പി സ്‌കൂളിലെ മൂന്നാം ക്ലാസുകാരിയാണ് പീഡനത്തിനിരയായത്. ഇതേ സ്‌കൂളില്‍ പഠിക്കുന്ന മകനെ കൊണ്ടുവിടാന്‍ സ്‌കൂളിലെത്താറുള്ള ഷാഖി സ്‌കൂളില്‍ വെച്ചും ആളൊഴിഞ്ഞ പറമ്പില്‍ വെച്ചുമാണ് കുട്ടിയെ പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസം സംഭവം ശ്രദ്ധയില്‍പെട്ട കുട്ടിയുടെ സഹപാഠികളിലൊരാളാണ് ഈ വിവരം അധ്യാപകരെ അറിയിച്ചത്. തുടര്‍ന്ന് അധ്യാപകര്‍ ഇക്കാര്യം അന്വേഷിച്ചെങ്കിലും ഇയാള്‍ സംഭവം നിഷേധിച്ചു. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ എത്തി കുട്ടിയെ കൗൺസിലിങിന് വിധേയമാക്കിയപ്പോഴാണ് വിവരങ്ങൾ പുറത്ത് വന്നത്. സംഭവം വിവാദമായതോടെ കേസ് ഒതുക്കി തീര്‍ക്കാന്‍ കുട്ടിയുടെ മാതാപിതാക്കളെ ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് ഷാഖി ഒളിവിൽ പോകുകയായിരുന്നു.
Post Your Comments