
പത്തനംതിട്ട: മദ്യപിച്ച് ഗേള്‍സ് ഹോസ്റ്റലില്‍ കയറിയിറങ്ങിയ പ്രിന്‍സിപ്പലിനെതിരെ വിദ്യാര്‍ത്ഥികള്‍ രംഗത്ത്. പത്തനംതിട്ട മുസലിയാര്‍ കോളേജ് പ്രിന്‍സിപ്പലിന്റെ ലീലാവിലാസങ്ങള്‍ ചൂണ്ടിക്കാട്ടി വിദ്യാര്ത്ഥടി സമരം ശക്തമാകുകയാണ്. ടോംസ് കോളേജ്, ലോ അക്കാഡമി കോളേജ് തുടങ്ങിയ പ്രശ്നങ്ങള്‍ക്കു പിന്നാലെയാണ് മുസലിയാര്‍ കോളേജിനെതിരെയും ആരോപണങ്ങള്‍ ഉയരുന്നത്.
പ്രിന്‍സിപ്പല്‍ ജൂബിലിയന്റ് ജെ കിഴക്കേത്തോട്ടത്തിനെ പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ സമരത്തിനിറങ്ങിയിരിക്കുന്നത്. എസ്എഫ്ഐ, കെഎസ്യു, എബിവിപി എന്നീ സംഘടനകള്‍ കോളേജ് വൈസ് പ്രിന്‍സിപ്പലിനെ ഉപരോധിച്ചു. ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്നാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്.
കോളേജ് പ്രിന്‍സിപ്പല്‍ മദ്യപിച്ചെത്തി പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ താമസിക്കുന്നുവെന്നാണ് പറയുന്നത്. ഇന്റേണല്‍ മാര്‍ക്ക് ലഭിക്കണമെങ്കില്‍ ലൈംഗികപരമായി അധ്യാപകരോട് ഇടപെടണമെന്നും വിദ്യാര്‍ത്ഥികള്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് വെളിപ്പെടുത്തി. ഈ കോളേജില്‍ നിന്ന് വിദ്യാര്‍ത്ഥികളെ പുറത്താക്കിയിട്ടുണ്ട്. പുറത്താക്കിയ നാല് വിദ്യാര്‍ത്ഥികളേയും തിരിച്ചെടുക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു.
Post Your Comments