സലാല: മലയാളി യുവതിയെ ഒമാനിലെ സലാലയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി സിന്ധുവിനെയാണ് ( 32 ) മരിച്ച നിലയില്‍ കണ്ടെത്തിയത്. മോഷണശ്രമത്തിനിടെയുള്ള കൊലപാതകമെന്ന് സംശയിക്കുന്നതായാണ് പ്രാഥമിക നിഗമനം. വെള്ളിയാഴ്ച രാവിലെ സിന്ധുവിനെ വീട്ടില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തുകയായിരുന്നെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. യുവതിയുടെ ആഭരണങ്ങള്‍ മോഷ്ടിക്കുന്നതിനു വേണ്ടിയായിരുന്നു കൊലപാതകം എന്നു സംശയിക്കുന്നു. പ്രതിയെന്നു സംശയിക്കുന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആദമില്‍ അറസ്റ്റിലായ ഇയാള്‍ അറബ് രാജ്യക്കാരനാണെന്നും അനധികൃതമായാണ് ഇയാള്‍ രാജ്യത്ത് എത്തിയതെന്നും പോലീസ് അറിയിച്ചു.
സിന്ധുവിന്‍റെ കാണാതായ ആഭരണം ഇയാളില്‍നിന്നു കണ്ടെടുത്തതായാണ് സൂചന.
Post Your Comments