ന്യൂഡല്‍ഹി: ദേശീയഗാനം ഇപ്പോഴും ഏതാണെന്ന് പലര്‍ക്കും വ്യക്തമല്ലേ? ദേശീയഗാനം ജനഗണമനയോ, വന്ദേമാതരമോ എന്നത് വിവരാവകാശ നിയമം വഴി ഉത്തരം കൊടുക്കുവാന്‍ സാധ്യമല്ലാതായതാണ് വിവാദത്തിനിടയാക്കിയത്.
ഇതോടെ ഇതുസംബന്ധിച്ച് വ്യക്തത വരുത്തുവാന്‍ പ്രധാനമന്ത്രി കാര്യാലയം ദേശീയ വിവരാവകാശ വകുപ്പിനോട് നിര്‍ദേശിച്ചു. ചരിത്ര രേഖകള്‍ ആധാരമാക്കി ദേശീയ ഗാനം, ദേശീയ ഗീതം എന്നിവ സംബന്ധിച്ച് വ്യക്തത വരുത്താനാണ് പ്രധാനമന്ത്രിയുടെ കാര്യാലയം ആവശ്യപ്പെട്ടിട്ടുള്ളത്. രബീന്ദ്രനാഥ ടാഗോറിന്റെ കവിതയാണ് ദേശീയ ഗാനമായി ആലപിക്കുന്നതെന്ന മറുപടി മാത്രമാണ് കേന്ദ്ര സര്‍ക്കാരിന് നല്‍കുവാന്‍ സാധിച്ചത്.
സര്‍ക്കാരിന്റെ പക്കല്‍ കാര്യമായ രേഖകള്‍ ഇല്ലാത്തത് കൊണ്ടാകാം ഇങ്ങനെ മറുപടി നല്‍കിയതെന്നും ദേശീയ ഗാനത്തിന്റെയും, വന്ദേമാതരത്തിന്റെയും ചരിത്രം വിവരിച്ചു കൊണ്ട് ദേശീയ വിവരാവകാശ കമ്മീഷണര്‍ ശ്രീധര്‍ ആചാര്യലു പറഞ്ഞു.
Post Your Comments