കല്‍പ്പറ്റ: കേരള സ്റ്റേറ്റ് ഹോള്‍ട്ടികള്‍ച്ചറള്‍ ആന്‍ഡ് അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസേഴ്സ് പ്രോസ്സസിംഗ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സഹകരണ സംഘത്തിൽ വൻ അഴിമതിയെന്ന് ബിജെപി . ബി.ജെ.പി വയനാട് ജില്ലകമ്മിറ്റിയാണ് ആരോപണമുന്നയിച്ചത് . 2006 ല്‍ പ്രവര്‍ത്തനം ആരംഭിച്ച കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ കീഴിലുള്ള ഹാപ്കോ ചിലരുടെ കുടുംബ സ്വത്തായി മാറികഴിഞ്ഞു. കോടിക്കണക്കിന് രൂപയുടെ ആസ്തി ഉണ്ടായിരുന്ന സംഘത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണ്.
അന്വേഷണത്തിന് നിയോഗിക്കപ്പെട്ട കമ്മീഷനു മുന്പില്‍ നല്‍കിയ കണക്കുകളും യഥാര്‍ത്ഥ കണക്കുകളും തമ്മില്‍ യാതൊരു ബന്ധവുമില്ല.വിവരാവകാശ പ്രകാരം ലഭിച്ച തെളിവുകള്‍ അനുസരിച്ച് ലക്ഷങ്ങളുടെ അഴിമതിയാണ് ഇവിടെ നടന്നിരിക്കുന്നതെന്ന് ബിജെപി ആരോപിച്ചു.
Post Your Comments