കണ്ണു തള്ളിപോകുക എന്നു സാധാരണ എല്ലാവരും ഉപയോഗിക്കുന്ന വാക്കാണ്. എന്നാല്‍, ശരിക്കും കണ്ണ് തള്ളി പോകുന്ന അവസ്ഥ കണ്ടിട്ടുണ്ടോ? ഇവിടെ കണ്ണുതള്ളല്‍ പോലും കൗതുകകരമായ കാഴ്ചയാകുകയാണ്. കണ്ണുതള്ളലിലൂടെ ഗിന്നസ് ബുക്കില്‍ ഇടംപിടിക്കുകയാണ് ഈ കൊച്ചു ബാലന്‍.
പാക്കിസ്ഥാന്‍ സ്വദേശിയായ പതിനാലുകാരന്റെ കണ്ണ് തള്ളല്‍ കണ്ടാല്‍ ഞെട്ടിപ്പോകും. പത്ത് മില്ലീമീറ്റര്‍ വരെ കണ്ണുകള്‍ പുറത്തേക്ക് തള്ളിപ്പിക്കുന്ന അഹനമ്മദ് ഖാന്‍ എന്ന പതിനാലുകാരനാണ് തന്റെ സവിശേഷ കഴിവിനാല്‍ ലോകത്തെ മുഴുവന്‍ അമ്പരിപ്പിച്ചുകൊണ്ടിരിക്കുന്നത്. പ്രത്യേക കഴിവ് പുറത്തെടുത്ത് ലാഹോറിലെ സഹപാഠികള്‍ക്കിടയില്‍ താരമായ അഹമ്മദ് ഇപ്പോള്‍ ഇന്റര്‍നെറ്റ് സെന്‍സേഷന്‍ ആയിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷമാണ് ഇങ്ങനെയൊകു കാഴ്ച ഈ ബാലന്‍ കാഴ്ചവെച്ചത്. കഴിഞ്ഞ വര്‍ഷം എന്തോ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ കണ്ണില്‍ തൊട്ടപ്പോള്‍ കൃഷ്ണമണി പുറത്തേക്ക് തള്ളി. കണ്ണിന് എന്തെങ്കിലും പറ്റിയെന്നാണ് ആദ്യം കരുതിയത്. പിന്നീട് അതൊരു രസമായി തോന്നിയെന്ന് ബാലന്‍ പറയുന്നു. ഗിന്നസ് ബുക്കിലാണ് ഇപ്പോള്‍ അഹമ്മദിന്റെ കണ്ണ്.
Post Your Comments