ചെന്നൈ: ജയലളിതയുടെ തോഴി വികെ ശശികലയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ അവസാനിക്കുന്നില്ല. ശശികലയെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യം തമിഴ്‌നാട് രാഷ്ട്രീയത്തില്‍ കത്തിപ്പടരുകയാണ്. ജയലളിതയ്ക്ക് ഭൂരിപക്ഷം നല്‍കിയത് വീട്ടുവേലക്കാരിയെ മുഖ്യമന്ത്രിയാക്കാനല്ലെന്ന് ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റും പ്രതിപക്ഷ നേതാവുമായ എം.കെ.സ്റ്റാലിന്‍ പറയുന്നു.
ജയലളിതയുടെ മരണത്തിന് ശേഷം എഐഎഡിഎംകെയില്‍ അധികാരത്തിന് വേണ്ടിയുള്ള ശീതയുദ്ധമാണ് നടക്കുന്നത്. അതിനാല്‍ സംസ്ഥാന ഭരണം സ്തംഭിച്ചിരിക്കുകയാണ്. ജനങ്ങള്‍ക്ക് താത്പര്യമുള്ള സര്‍ക്കാരല്ല ഇപ്പോള്‍ ഭരിക്കുന്നത്. കാരണം, ജയലളിത മുഖ്യമന്ത്രിയാകാനാണ് അണ്ണാ ഡിഎംകെയ്ക്ക് തമിഴ്‌നാട് ഭൂരിപക്ഷം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments