
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി ശശികല നടരാജന് മറ്റെന്നാള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. നിലവിലെ മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം രാജിവെച്ചു. ഇന്നുചേര്‍ന്ന എ.ഐ.എ.ഡി.എം.കെ എം.എല്‍.എമാരുടെ യോഗം ശശികലയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. ചിന്നമ്മ തമിഴ്നാടിനെ നയിക്കുമെന്ന് യോഗത്തില്‍ പനീര്‍സെല്‍വം വ്യക്തമാക്കി. പനീര്‍സെല്‍വമാണ് ശശികലയുടെ പേര് മുഖ്യമന്ത്രിസ്ഥാനത്തേക്ക് നിര്‍ദേശിച്ചത്.
Post Your Comments