
ഗാസിയാബാദ്: ദുരാചാരങ്ങള്‍ അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. മുത്തലാഖ് നിരോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുത്തലാഖ് നിരോധിക്കാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ സ്വീകരിക്കും.
സ്ത്രീകളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ഇത്തരം ആചാരങ്ങള്‍ നിരോധിക്കപ്പെടേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട നിലപാട് സുപ്രീംകോടതിയെ ബോധ്യപ്പെടുത്തും. മത വിശ്വാസവുമായി ബന്ധപ്പെട്ടതല്ല മുത്തലാഖെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ ആത്മാഭിമാനത്തെയാണ് ചോദ്യം ചെയ്യപ്പെടുന്നത്.
മതവിശ്വാസങ്ങളെ സര്‍ക്കാര്‍ മാനിക്കുന്നുണ്ട്. അതേസമയം, അനാചാരങ്ങളെ പ്രോത്സാഹിപ്പിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളെ ബഹുമാനിക്കുന്ന ഏക രാഷ്ട്രീയ പാര്‍ട്ടിയാണ് ബി.ജെ.പിയെന്നും രവിശങ്കര്‍ പറഞ്ഞു.
Post Your Comments