KeralaNews

റെയിൽേവെ സ്റ്റേഷനിലെ ആഹാരത്തിൽ നിന്ന് ഭക്ഷ്യവിഷബാധ : സ്‌കൂൾ വിദ്യാർഥികൾ ആശുപത്രിയിൽ

ഷൊർണൂർ: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കൊച്ചുവേളി – ബിക്കാനീര്‍ എക്‌സ്പ്രസില്‍ സഞ്ചരിക്കുകയായിരുന്ന വിദ്യാര്‍ഥികൾ ആശുപത്രിയിൽ. ശനിയാഴ്ച രാത്രി 11-നാണ് സംഭവം. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 12 ഓളം പേരെ പട്ടാമ്പി താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

എറണാകുളം കേരള ഫുട്‌ബോള്‍ പരിശീലന ക്യാംപില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന കോഴിക്കോട് നിന്നുള്ള സംഘത്തിലെ അംഗങ്ങള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഷൊർണൂർ എത്തിയപ്പോൾ അസ്വസ്ഥത നേരിട്ട ഇവരെ ആര്‍പിഎഫ് എത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനിലെ ഭക്ഷണശാലയിൽ നിന്നാണ് ഇവർ ആഹാരം കഴിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button