ചീമേനി: ഗോമാതാക്കളെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ പ്രശ്‌നങ്ങളും അവസാനിക്കുന്നില്ല. ഗോപൂജ ഇപ്പോള്‍ ജയിലുകളില്‍വരെ നടത്തുന്ന അവസ്ഥയിലെത്തിയിരിക്കുന്നു. ചീമേനി തുറന്ന ജയിലിലാണ് ഇങ്ങനെയൊരു കാഴ്ച കണ്ടത്. ജയിലില്‍ ചട്ടങ്ങള്‍ ലംഘിച്ച് സംഘപരിവാര്‍ അനുഭാവികളാണ് ഗോപൂജ നടത്തിയത്.
കര്‍ണ്ണാടകയില്‍ നിന്നുള്ള ആര്‍എസ്എസ് നേതാക്കളെ പങ്കെടുപ്പിച്ച് ജയില്‍ സുപ്രണ്ടിന്റെ നേതൃത്വത്തിലാണ് പൂജ നടത്തിയത്. പൂജയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ തടവുകാരും പങ്കെടുത്തു. ഗോ മാതാവിന് ജയ് വിളിച്ചു കൊണ്ടായിരുന്നു പൂജ നടന്നത്. കര്‍ണാടകയിലെ ഹൊസനഗര മഠം ഗോശാല അധികൃതര്‍ കുള്ളന്‍ പശുക്കളെ ജയിലിലേക്ക് സംഭാവന ചെയ്യുകയായിരുന്നു.
പശുക്കളെ കൈമാറുന്നതിനിടയില്‍ വിളക്ക് കത്തിച്ച് വയ്ക്കുകയും ഗോ മാതാ കീ ജയ് വിളികള്‍ ഉയരുകയുമായിരുന്നു. കര്‍ണാടകയില്‍ നിന്നെത്തിയ സ്വാമിയാണ് പൂജ നടത്തിയത്. കുള്ളന്‍ പശു വിശുദ്ധമാണെന്ന് പ്രഖ്യാപിച്ചാണ് ഇവര്‍ ജനങ്ങളുടെ അന്ധവിശ്വാസം മുതലെടുക്കുന്നത്. ചാണകവും മൂത്രവും ഉപയോഗിച്ച് സോപ്പ് മുതല്‍ പെര്‍ഫ്യൂം വരെയുള്ള സാധനങ്ങള്‍ ഉണ്ടാക്കി വില്‍ക്കുകയാണ് ചെയ്യുന്നത്. ചാണകം കത്തിച്ച് ഭസ്മമുണ്ടാക്കി കുള്ളന്‍ പശുവിന്റെ വിശുദ്ധി തെളിയിച്ചാണ് സ്വാമിയും സംഘവും ജയില്‍ വിട്ടിറങ്ങിയത്.
Post Your Comments