Uncategorized

ചിന്നമ്മ അടുത്ത ആഴ്ച മുഖ്യമന്ത്രിയാകും; ഷീലയുടെ പടിയിറക്കത്തിനു കാരണവും അതുതന്നെ

ചെന്നൈ: അധികാര കൈമാറ്റത്തിനു തമിഴ്‌നാട് അടുത്ത ആഴ്ച സാക്ഷ്യം വഹിക്കുമെന്നു സൂചന. ജയലളിതയുടെ മരണശേഷം എ.ഐ.എ.ഡി.എം.കെയുടെ ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റ അവരുടെ തോഴി ശശികല അടുത്ത ആഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് സൂചന. നാളെ നടക്കുന്ന പാര്‍ട്ടി എം.എല്‍.എമാരുടെ യോഗത്തില്‍ ഇതുസംബന്ധിച്ചു തീരുമാനമുണ്ടാകും. ജയലളിത മരിച്ചതിനു പിന്നാലെ ഒ.പനീര്‍സെല്‍വം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. എന്നാല്‍ ജയലളിതയുടെ തോഴി ശശികല പാര്‍ട്ടി നേതൃത്വത്തിലേക്ക് എത്തിയതോടെ അവര്‍ തന്നെ മുഖ്യമന്ത്രി ആകണമെന്നു ഒരു വിഭാഗം ആവശ്യപ്പെട്ടു. ഈ നീക്കമാണ് ഇപ്പോള്‍ യാഥാര്‍ഥ്യമാകുന്നത്.

അതേസമയം മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് പദവി അലങ്കരിച്ചിരുന്ന മലയാളിയായ ഷീല ബാലകൃഷ്ണന്‍ കഴിഞ്ഞദിവസം തത് സ്ഥാനം രാജിവെച്ചിരുന്നു. മുഖ്യമന്ത്രിയാകുന്ന ശശികലയോടുള്ള താല്‍പര്യകുറവാണ് ഷീലയെ രാജിക്കു പ്രേരിപ്പിച്ചതെന്നാണ് വിവരം. അവര്‍ രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ട്. സെപ്റ്റംബറില്‍ ജയലളിത ആശുപത്രിയില്‍ ആയതു മുതല്‍ തിരുവനന്തപുരം സ്വദേശിയായ ഷീല ബാലകൃഷ്ണന്റെ കൈകളിലായിരുന്നു തമിഴ്നാടിന്റെ നിയന്ത്രണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button