International

പല്ലു തേയ്ക്കാത്തതിന് ക്രൂരമര്‍ദ്ദനം; നാലു വയസുകാരി മരിച്ചു

അലബാമ: പല്ലു തേയ്ക്കാത്തതിന് അമ്മയും മകളും തമ്മില്‍ വഴക്കിട്ടു. അനുസരിക്കാത്ത നാലു വയസുകാരിയെ അമ്മ ക്രൂരമായി മര്‍ദ്ദിച്ചു. അമേരിക്കയിലെ മോണ്ട്ഗോമെറിയിലാണ് സംഭവം. മര്‍ദ്ദനത്തില്‍ നാല് വായസുകാരി മരിച്ചു.

നാല് വയസുകാരി നോഹ്ലെ അലക്സാന്‍ട്രയെ 20 കാരിയായ ഐറിസ് ഹെണ്‍ഡാനെസ് റിവാസാണ് മര്‍ദ്ദിച്ചത്. തലയ്ക്കും വയറിനും ഗുരുതരമായി പരുക്കേറ്റ കുട്ടി കഴിഞ്ഞ എട്ടു ദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഐറിസിനെ പോലീസ് അറസ്റ്റ് ചെയ്തു.

അമ്മയുടെ മര്‍ദ്ദനമേറ്റ കുട്ടി കുളിക്കാന്‍ കുളിമുറിയില്‍ കയറിയപ്പോള്‍ ബോധം കെട്ട് വീഴുകയായിരുന്നു. ബാത്ത് ടബ്ബില്‍ വീണു കിടന്ന കുട്ടിയെ കണ്ട അമ്മ 911 ല്‍ വിളിച്ച് നടന്ന സംഭവങ്ങള്‍ ഐറിസ് വിവരിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button