കോയമ്പത്തൂര്‍•യുവാവിന്റെ നിരന്തര പ്രണയാഭ്യര്‍ത്ഥനയും ഭീഷണിയും സഹിക്കാനാവാതെ 20 കാരി ജീവനൊടുക്കി. പിച്ചപാളയം സ്വദേശി കരുണാനിധിയുടെ മകള്‍ കീര്‍ത്തനയാണ് ജീവനൊടുക്കിയത്. സംഭവുമായി ബന്ധപെട്ട് തിരുച്ചി പോലീസ് 22ല കാരനായ മൊഹമ്മദ് തക്കീറിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കീര്‍ത്തനയും തക്കീറും നേരത്തെ സുഹൃത്തുക്കളായിരുന്നു. ഇരുവരും തമ്മിലുള്ള സംഭാഷണം ഇയാള്‍ റെക്കോര്‍ഡ് ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് കീര്‍ത്തന ഇയാളെ അവഗണിക്കാന്‍ തുടങ്ങി. ഇതോടെ ഇയാള്‍ ഓഡിയോ ക്ലിപ്പുകളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്യുമെന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു.
കീര്‍ത്തനയും തക്കീറും 18 മാസങ്ങള്‍ക്ക് മുന്‍പ് ഫേസ്ബുക്ക് വഴിയാണ് പരിചയപ്പെടുന്നതെന്ന് പോലീസ് പറഞ്ഞു. പിന്നീട് ഇവര്‍ ഫോണ്‍ നമ്പരുകള്‍ കൈമാറി. എന്നാല്‍ ഫോണിലൂടെയുള്ള സംഭാഷണം തക്കീര്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ടായിരുന്നു. ഇതിനിടെ ഇരുവരും തിരുപ്പൂരില്‍ വച്ച് കൂടിക്കാഴ്ച നടത്തുകയും ഒന്നിച്ച് സെല്‍ഫിയെടുക്കുകയും ചെയ്തിരുന്നു. പിന്നീട് ഇയാള്‍ നിരന്തം പ്രണയാഭ്യര്‍ത്ഥനയുമായി പെണ്‍കുട്ടിയെ ശല്യം ചെയ്യാന്‍ തുടങ്ങി. ഇതോടെ കീര്‍ത്തന ഇയാളെ അവഗണിക്കാന്‍ തുടങ്ങി. തുടര്‍ന്നാണ് തക്കീര്‍ ഭീഷണിയുമായി രംഗത്തെത്തിയത്. ഇതിനിടെ ഇയാള്‍ പെണ്‍കുട്ടിയുടെ സുഹൃത്തുക്കളോട് പെണ്‍കുട്ടിയെക്കുറിച്ച് മോശമായി സംസാരിക്കുകയും ചെയ്തു.
യുവാവിന്റെ പ്രവൃത്തിയില്‍ മനംനൊന്ത് വ്യാഴാഴ്ച പെണ്‍കുട്ടി വീട്ടിലെ ബാത്ത്റൂമില്‍ തൂങ്ങി മരിക്കുകയായിരുന്നു. മൃതദേഹം തിരുപ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്കരിച്ചു. പെണ്‍കുട്ടിയുടെ മുറിയില്‍ പരിശോധനയില്‍ തന്റെ മരണത്തിന് ഉത്തരവാദി തക്കീര്‍ ആണെന്ന് വ്യക്തമാക്കുന്ന രണ്ട് ആത്മഹത്യാക്കുറിപ്പുകള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
Post Your Comments