കോട്ടയം•കഴിഞ്ഞദിവസം തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ വച്ച് വിദ്യാര്‍ത്ഥി സ്വന്തം അമ്മയെ കുത്തി വീഴ്ത്തിയതിന്റെ ഞെട്ടല്‍ മാറും മുന്‍പ് ഇതാ മറ്റൊരു സംഭവം കൂടി. കോട്ടയത്ത് 15 കാരനായ വിദ്യാര്‍ത്ഥി കോളേജ് അധ്യാപികയുടെ കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തി മാല കവര്‍ന്നു. കോട്ടയം സി.എം.എസ് കോളേജ് അധ്യാപിക കുന്നന്താനം മഠത്തില്‍കാവ് വടക്കേടത്ത് രഞ്ജു കൃഷ്ണകുമാര്‍ ആണ് കവര്‍ച്ചയ്ക്ക് ഇരയായത്.
വൈകുന്നേരം അഞ്ചിന് നെടുങ്ങാടപ്പള്ളി ജംഗ്ഷനിലാണ് സംഭവം. മകളുമൊത്ത് ബസിറങ്ങി സെവന്‍ത്ത്‌ഡേ പള്ളിയങ്കണത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ എടുക്കാന്‍ എത്തിയപ്പോഴായിരുന്നു കവര്‍ച്ച. അഞ്ചു പവനോളം വരുന്ന താലിമാലയാണ് വിദ്യാര്‍ഥി തട്ടിയെടുത്തത്. മുഖം മറച്ചെത്തിയ പതിനഞ്ചുകാരന്‍ അധ്യാപിക കഴുത്തില്‍ കത്തിവച്ച് മാല ഊരി വാങ്ങി ഓടിപ്പോവുകയായിരുന്നു. അധ്യാപിക ബഹളം വച്ചതിനെത്തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ ആനിക്കാട് സ്വദേശിയായ പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.
പരിശോധനയില്‍ വിദ്യാര്‍ഥിയുടെ ബാഗില്‍ നിന്ന് മുളകുപൊടി, വടി, എണ്ണ, കത്തി എന്നിവയും പൊലീസ് കണ്ടെടുത്തു.
Post Your Comments