ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്‌തമായ ആശുപത്രിയാണ് എയിംസ് അവിടെ നിന്നും ഒരു വ്യാജ ഡോക്ടറെ പിടി കൂടുക എന്നത് ഏറെ ഞെട്ടലും, ആശുപത്രിയുടെ വിശ്വാസ യോഗ്യത തന്നെ നഷ്ടപെടുന്ന സാഹചര്യമായിരിക്കും ഉണ്ടാക്കുക. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30ന് ആണ് റിതജ് ത്രിപാഠി (30) എന്ന വ്യാജ ഡോക്ടർ പിടിയിലായത്. ഡോക്ടര്‍ ചമഞ്ഞ് അത്യാഹിത വാര്‍ഡില്‍ കയറി രോഗികളെ പരിശോധിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. ഇയാളെ പല തവണ ആശുപത്രിയില്‍ വച്ച് കണ്ടിട്ടുണ്ടെന്നാണ് എയിംസ് അധികൃതര്‍ പറയുന്നത്. ഇയാൾ രോഗികളിൽ നിന്നും പണം തട്ടിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
മെഡിക്കല്‍ ബിരുദമുണ്ടോ എന്ന ചോദ്യത്തിന് തനിക്ക് യോഗയില്‍ ബിരുദം നേടിയിട്ടുണ്ടെന്നാണ് ലഭിച്ച മറുപടി. എന്തിരുന്നാലും സംഭവം ഏറെ ഗൗരവമേറിയതാണ്. എയിംസ് പോലുള്ള ആശുപത്രികളിൽ ഇങ്ങനെ ഒരു സംഭവം നടന്നു എങ്കിൽ അത് ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് പറയാതെ വയ്യാ.
Post Your Comments