തിരുവനന്തപുരം: സിപിഐഎമ്മിനും ദേശാഭിമാനിക്കും കൈരളി ചാനലിനും വി മുരളീധരനോടും ബിജെപിയോടും വിരോധം തോന്നുന്നതു സ്വാഭാവികമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ പ്രതികരണം വ്യക്തമാക്കിയിരിക്കുന്നത്. അര്‍ധരാത്രിയില്‍ മുരളീധരന്‍ സമരപ്പന്തലില്‍ നിന്നിറങ്ങി കാറില്‍ കയറി എവിടെയോ പോകുന്ന വീഡിയോ പുറത്തുവന്നതോടെ വി മുരളീധരനെ വിമര്‍ശിച്ച് ദേശാഭിമാനി റസിഡന്റ് എഡറ്റര്‍ പിഎം മനോജ് രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കെ. സുരേന്ദ്രന്റെ പ്രതികരണം. മാന്യത അങ്ങാടിയിൽ വാങ്ങാൻ കിട്ടുന്നതല്ലെങ്കിലും ഇത്തിരി മാന്യത കാണിക്കാൻ ശ്രമിക്കാനും സുരേന്ദ്രൻ പറയുന്നു.
Post Your Comments