തിരുവനന്തപുരം•ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ക്കെതിരെ ആദായനികുതി വകുപ്പ് അന്വേഷണം തുടങ്ങി. സേവനനികുതി വെട്ടിച്ചെന്ന കേസിലാണ് അന്വേഷണം. സെക്രട്ടറിയേറ്റിനു സമീപത്ത് അക്കാദമിയുടെ പേരിലുള്ള ഭൂമിയില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും വകുപ്പ് അന്വേഷിക്കുന്നുണ്ട്. ആദായനികുതി വകുപ്പിന്റെ തിരുവനന്തപുരം യൂണിറ്റാണ് അന്വേഷണം നടത്തുന്നത്.
അതേസമയം, ലോ അക്കാദമി കള്ളപ്പണം വെളുപ്പിച്ചെന്നും ആദായനികുതി വകുപ്പിന് പരാതി ലഭിച്ചിട്ടുണ്ട്. നോട്ട് അസാധുവാക്കിയ ശേഷം പ്രത്യേക അക്കൗണ്ട് തുടങ്ങി രണ്ടേകാല്‍ കോടി രൂപ പേരൂര്‍ക്കട സഹകരണ ബാങ്കില്‍ നിക്ഷേപിച്ചുവെന്നാണ് പരാതി.
കോളേജിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്കായി വിദ്യാര്‍ത്ഥികളില്‍ നിന്ന് പിരിച്ച പണമാണിതെന്നാണ് അക്കാദമി നല്‍കുന്ന വിശദീകരണം. എന്നാല്‍ ഇങ്ങനെ ഒരു പിരിവ് നടന്നിട്ടില്ലെന്ന് വിദ്യാര്‍ത്ഥികളും പറയുന്നു.
Post Your Comments