തിരുവനന്തപുരം: മകള്‍ക്ക് മൂന്ന് കുഞ്ഞുങ്ങള്‍ പിറന്നെന്ന സന്തോഷ വാര്‍ത്ത പങ്കുവെച്ച് പാചകവിദഗ്ധ ലക്ഷ്മി നായര്‍. മാഞ്ചസ്റ്റിലുള്ള മകള്‍ പാര്‍വതിക്കാണ് രണ്ടാമത്തെ പ്രസവത്തില്‍ മൂന്ന് കുഞ്ഞുങ്ങള്‍ ജനിച്ചത്. മൂന്ന് കുഞ്ഞുങ്ങളുടെ മുത്തശ്ശി ആയതിന്റെ സന്തോഷത്തിലാണെന്ന് ലക്ഷ്മിനായര്‍ പറഞ്ഞു. എന്നാൽ തനിക്ക് ഈ സന്തോഷങ്ങൾക്കിടയിലും ഉള്ള ദുഃഖം അവർക്കൊപ്പം താൻ അവിടെ ഇല്ല എന്നതാണെന്ന് ലക്ഷ്മി നായർ പറഞ്ഞു.
കഴിഞ്ഞ മാസമായിരുന്നു മകള്‍ പാര്‍വതിയുടെ പ്രസവം. ജൂണില്‍ മാഞ്ചസ്റ്ററിലേക്ക് പോകാനായിരുന്നു ലക്ഷ്മി തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യുകെയില്‍ പ്രവേശിക്കാന്‍ വിലക്കേര്‍പ്പെടുത്തിയതോടെ യാത്ര പ്രതിസന്ധിയിലാവുകയായിരുന്നു. ഈ സങ്കടം ഉടൻ മാറട്ടെ എന്ന് പലരും ആശ്വസിപ്പിക്കുന്നുണ്ട്. എത്രയും വേഗം മകൾക്കും പേരക്കുട്ടികൾക്കും അരികിലെത്താൻ ആവട്ടെ എന്നാണ് ഇവർ പറയുന്നത്.
Post Your Comments