ഒരുമാസത്തോളം നീണ്ടുനിന്ന ലോ അക്കാദമി സമരം ലക്ഷ്മി നായരുടെ മാറ്റിനിർത്തലോടെ ഒത്തുതീർപ്പിലെത്തിയെങ്കിലും ആ തീർപ്പിൽ അതികം സന്തോഷിക്കേണ്ടതില്ലെന്ന് ലക്ഷ്മി നായർ. ”ഞാൻ രാജിവച്ചിട്ടില്ല. അഞ്ചു വർഷത്തേക്ക് മാറി നിൽക്കുന്നതാണ്. ആദ്യം തന്നെ അഞ്ചു വർഷത്തേക്ക് ഞാൻ മാറി നിൽക്കാം എന്നു സമ്മതിച്ചിരുന്നു. അതിനപ്പുറം പുതിയതായി ഒന്നും സംഭവിച്ചിട്ടില്ല. എന്നെ ആരും പുറത്താക്കിയിട്ടുമില്ല. പ്രിൻസിപ്പൽ ചുമതല മാത്രമാണ് ഞാൻ ഒഴിഞ്ഞത്. കോളേജിന്റെ ഡയറക്ടർ ബോർഡിൽ ഞാൻ ഉണ്ട്. കോളേജ് ഭരണത്തിൽ പ്രിൻസിപ്പൽ എന്നോ അദ്ധ്യാപക എന്നോ അല്ലാതെ ഡയറക്ടർ എന്ന നിലയിൽ ഞാൻ തുടർന്നും ഇടപെടും. അതിനു എന്നെ ആരും തടഞ്ഞിട്ടുമില്ല. അതിനുള്ള അധികാരം ആർക്കും ഒട്ടും ഇല്ല താനും” രാജി കാര്യത്തെ കുറിച്ചു ചോദിച്ചപ്പോൾ ഇങ്ങനെ ആയിരുന്നു ലക്ഷ്മി നായരുടെ പ്രതികരണം. രാജിയെ കുറിച്ചു ഒന്നു പ്രതികരിക്കാമോ എന്നു ചോദിച്ചപ്പോൾ രാജിയോ അതിനു ഞാൻ രാജി വച്ചിട്ടില്ലല്ലോ എന്നായിരുന്നു ആദ്യ പ്രതികരണം. നേരത്തെ സമരം അവസാനിപ്പിക്കാമായിരുന്നില്ലേ എന്നു ചേദിച്ചപ്പോൾ അവരൊക്കെ തോന്നിത് പോലെ ചെയ്യട്ടെ. എനിക്കെന്തു വിഷയം എന്നായിരുന്നു പ്രതികരണം. കോളേജിലേക്ക് ഇനി പോകുമോ എന്നു ചോദിച്ചപ്പോൾ പ്രിൻസിപ്പൽ എന്ന നിലയിൽ എനിക്കു അവിടെ ഇനി പോവേണ്ട കാര്യമില്ല എന്നായിരുന്നു പ്രതികരണം.
Post Your Comments