News

ലക്ഷ്മിനായര്‍ക്കെതിരെ സ്കിറ്റ്: ട്രിവാന്‍ഡ്രം ക്ലബ്ബില്‍ വാക്കേറ്റം

ലോ അക്കാദമി വിവാദം പ്രമേയമായ സ്കിറ്റിനെ ചൊല്ലി ട്രിവാന്‍ഡ്രം ക്ലബ്ബില്‍ തര്‍ക്കവും വാക്കേറ്റവും. രണ്ടാം ശനിയാഴ്ചകളില്‍ അംഗങ്ങള്‍ക്കായുള്ള പതിവ് കലാപരിപാടിയുടെ ഭാഗമായായിരുന്നു സ്കിറ്റ്. ലക്ഷ്മിനായരും ഭര്‍ത്താവും അംഗമായ ക്ലബില്‍ ഇന്നലെ രാത്രി അരങ്ങേറിയ സ്കിറ്റ് ഒരു വിഭാഗത്തിന്റെ എതിര്‍പ്പ് മൂലം നിര്‍ത്തിവച്ചു.

സ്കിറ്റ് നടക്കുമ്ബോള്‍ ലക്ഷ്മിനായരുടെ ഭര്‍ത്താവ് നായര്‍ അജയ് കൃ്ഷണന്‍ ക്ലബിലുണ്ടായിരുന്നു. പുറത്തുനിന്നുള്ള ഒരു സംഘം കലാകാരന്മാരാണ് സ്കിറ്റ് അവതരിപ്പിച്ചത്. ലക്ഷ്മിനായര്‍ക്കെതിരായ വിമര്‍ശനം കടുത്തതോടെ ഒരു വിഭാഗം പ്രതിഷേധവുമായി എഴുന്നേറ്റു.അംഗങ്ങളെ കളിയാക്കുന്ന പരിപാടി ക്ലബില്‍ അവതരിപ്പിച്ചത് ശരിയായില്ലെന്ന് ഒരു വിഭാഗം വിമര്‍ശിച്ചതോടെ സ്കിറ്റ് പൂര്‍ത്തിയാക്കാതെ ഭാരവാഹികള്‍ ഇടപെട്ട് നിര്‍ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button