ബാംഗ്ലൂര്‍: ആപ്പിളിന്റെ ഐഫോണുകള്‍ ബാംഗ്ലൂരില്‍ നിര്‍മ്മിക്കാനുള്ള നീക്കം നടക്കുന്നതായുള്ള വാര്‍ത്തകള്‍ കുറച്ചുകാലമായി നടക്കുന്നുണ്ട്. ഇപ്പോഴിതാ ഇതിന് ഔദ്യോഗികമായി സ്ഥിരീകരണവുമായി. തങ്ങളുടെ പുതിയ നിര്‍മ്മാണ യൂണിറ്റ് ബാംഗ്ലൂരില്‍ ആയിക്കുമെന്ന് കമ്ബനി അധികൃതര്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച പ്രൊപ്പോസല്‍ കമ്ബനിയില്‍ നിന്നും ലഭിച്ചെന്ന് കര്‍ണാടക സര്‍ക്കാറും വ്യക്തമാക്കി. ആഗോള കമ്ബനിയെ കര്‍ണാടകത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ടാണ് സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പിറക്കിയത്.
ആപ്പിള്‍ ഫോണ്‍ അസംബ്ലിങ് യൂണിറ്റാണ് ബാംഗ്ലൂരില്‍ തുറക്കുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു.
കര്‍ണാടക ഐടി മന്ത്രി പ്രിയങ്ക് ഖാര്‍ഖെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയില്‍ ഐ ഫോണ്‍ യൂണിറ്റ് തുടങ്ങുന്നത് വലിയ നേട്ടമാകുമെന്നും ഖാര്‍ഖെ പറഞ്ഞു. ഇന്ത്യയില്‍ നിര്‍മ്മാണ അസംബ്ലിഗ് യൂണിറ്റ് തുടങ്ങി മറ്റ് രാജ്യങ്ങളിലേക്ക കയറ്റി അയക്കുമ്ബോള്‍ അത് വലിയ നേട്ടമായി തന്നെ മാറും. ആപ്പിളിന്റെ മേധാവികളുമായി ഫാക്ടറി സ്ഥാപിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളും നടന്നിട്ടുണ്ട്.
Post Your Comments