ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ കച്ചവടത്തിന്റെ മറവില്‍ 3,700 കോടിയുടെ തട്ടിപ്പ് നടത്തിയ പ്രതികളില്‍ മൂന്നു പേര്‍ കസ്റ്റഡിയില്‍.ഉത്തര്‍ പ്രദേശ് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് ആണ് പ്രതികളെ പിടികൂടിയത്. ഏഴു ലക്ഷത്തോളം പേരാണ് വഞ്ചിതരായത്.രാജ്യത്ത് പിടിക്കപ്പെട്ടതില്‍ ഏറ്റവും വലിയ ഓണ്‍ലൈന്‍ തട്ടിപ്പുകളിലൊന്നാണിത്.നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അബലേസ് ഇന്‍ഫോ സോലൂഷന്‍ ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഏഴുലക്ഷത്തോളം പേരെ കബളിപ്പിച്ച് 3,700 കോടി രൂപ തട്ടിയെടുത്തത്.
‘ഏണ്‍ 5 പെര്‍ ക്ലിക്ക്’ എന്ന പേരുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍വഴിയാണ് തട്ടിപ്പ് നടന്നിരുന്നത്..5,750 മുതല്‍ 57,500 രൂപ വരെ നിക്ഷേപിക്കുന്നവര്‍ക്ക് ഈ പദ്ധതിയില്‍ അംഗങ്ങള്‍ ആവാം എന്നായിരുന്നു നിക്ഷേപകരെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. ഒരു ക്ലിക്കിന് അഞ്ചു രൂപ ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. കമ്പനി പിടിക്കപ്പെടാതിരിക്കാന്‍ പേര് ഇടയ്ക്കിടെ മാറ്റുക പതിവായിരുന്നു. പോലീസ് അക്കൌണ്ടുകള്‍ മരവിപ്പിക്കുകയും കമ്പനി സീല്‍ വെക്കുകയും ചെയ്തു. 500 കോടി കണ്ടെടുത്തതായി പോലീസ് അറിയിച്ചു.
Post Your Comments