കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസ് സി.ബി.ഐ അന്വേഷണത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ, ടി.വി രാജേഷ് എം.എൽ.എയും നൽകിയ ഹർജി ഹൈകോടതി തള്ളി. കേസിൽ സി.ബി.ഐ അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി. കേസ് സി.ബി.ഐക്ക് വിട്ട സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് ജയരാജനും രാജേഷും ഡിവിഷൻ ബെഞ്ചിൽ ഹർജി നൽകിയത്.
കേസില്‍ പോലീസന്വേഷണം മുന്നോട്ടുപോവുന്നുണ്ടെന്നും അന്വേഷണം അതിന്റെ അവസാന ഘട്ടത്തിലാണെന്നുമാണ് ഹര്‍ജിയില്‍ പി ജയരാജനും ടി വി രാജേഷും ചൂണ്ടിക്കാണിച്ചത്. കേസ് സി ബി ഐക്ക് വിടേണ്ട സാഹചര്യമില്ലെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
തളിപ്പറമ്പ് പട്ടുവം അരിയിൽ സ്വദേശിയും മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകനുമായിരുന്ന അബ്‌ദുൽ ഷുക്കൂർ (21) 2012 ഫെബ്രുവരി 20നാണ് സി.പി.എം ശക്തികേന്ദ്രമായ ചെറുകുന്ന് കീഴറയിൽ കൊല്ലപ്പെട്ടത്. കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഷുക്കൂറിന്‍റെ മാതാവാണ് ഹൈകോടതിയെ സമീപിച്ചത്.
Post Your Comments