തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ പോലീസ് ബിജെപി പ്രവര്‍ത്തകരെ രണ്ടു ദിവസം തുടര്‍ച്ചയായി ഭീകരമായി ലാത്തിക്കടിച്ചും ആക്രമിച്ചും ഭീകരാവസ്ഥ സൃഷ്ടിച്ചതിനു പിന്നില്‍ പോലീസ് ബി ജെ പി ധാരണ ഉണ്ടോ എന്ന് സിപിഎം അന്വേഷിക്കുന്നു.
പോലീസ് ബിജെപി പ്രവര്‍ത്തകരുമായി ഏറ്റുമുട്ടിയ രണ്ട് സംഭവങ്ങളേക്കുറിച്ചും മുന്‍കൂട്ടി മാധ്യമ പ്രവര്‍ത്തകരോട് ചില ബിജെപി നേതാക്കള്‍ സൂചന നല്‍കിയിരുന്നു എന്നതും രണ്ട് സംഭവങ്ങളിലെയും ഭീകരമായ മര്‍ദനവും പരിക്കുകളും അതിനു ലഭിച്ച മാധ്യമ ശ്രദ്ധയും ബിജെപിക്ക് രാഷ്ട്രീയമായി ഗുണം ചെയ്യുന്ന തരത്തിലായി എന്നതും വളരെ ഗൗരവത്തോടെയാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതൃത്വവും കാണുന്നത്.പാര്‍ട്ടി സ്വന്തം നിലയില്‍ തങ്ങള്‍ക്ക് ഏറ്റവും അടുപ്പമുള്ള ചില പോലീസ് ഉദ്യോഗസ്ഥരെക്കൊണ്ടാണ് ഇത് അന്വേഷിപ്പിക്കുന്നത് എന്നാണ് വിവരം.
Post Your Comments